നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സരയു മോഹന്‍. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സരയുവും മുന്നിട്ടിറങ്ങിയിരുന്നു. അന്‍പോട് കൊച്ചിയില്‍ പൂര്‍ണിമയ്ക്കും ഇന്ദ്രിത്തിനുമൊപ്പം സരയുവും സജീവമായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന് പിറന്നാളാശംസകൾ നേര്‍ന്ന് എത്തിയിരിക്കുകയാണ് സരയു. ഭര്‍ത്താവ് സനലിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
- " class="align-text-top noRightClick twitterSection" data="">
‘ആത്മവിശ്വാസത്തിന്‍റെ കാര്യത്തിൽ എന്നെ അദ്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്. പരിശ്രമത്തിന്‍റെ കാര്യത്തിലും അതെ. സ്വപ്‌നങ്ങൾ കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതുന്നിടത്ത് നിന്ന് തെന്നി മാറിപോവുമ്പോൾ, ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും ഒതുക്കി, വീണ്ടും ഒന്നേന്ന് ഒരു പരാതിയും ഇല്ലാതെ ശ്രമിക്കുന്ന ഒരാൾ. ലക്ഷ്യത്തെകുറിച്ച് വളരെ ഫോക്കസ്ഡ് ആയ ഒരാൾ. ആരോടും ഒരു പരിഭവവും ഇല്ലാതെ ഒരു ഓരത്തൂടെ പോവാനിഷ്ടപ്പെടുന്ന ഒരാൾ. ജോലിയും പാഷനും ഒന്നായ ഭാഗ്യവാൻ. ഓരോ നിമിഷവും സിനിമയെ അത്രമേൽ സ്നേഹിക്കുകയും ഞാനൊക്കെ ഓരോ സിനിമകളെ കീറി മുറിച്ച് വെറുപ്പിക്കുമ്പോൾ ഏത് മോശം സിനിമയിലും നല്ലത് കണ്ടുപിടിച്ച് ചൂണ്ടിക്കാണിക്കാൻ ഉത്സാഹപ്പെടുന്ന ആ ശ്രമത്തെ കുറച്ചു കാണാൻ താല്പര്യപ്പെടാത്തൊരാൾ. ഇങ്ങനെയൊരാൾ കൂടെ ഉള്ളപ്പോൾ നമ്മൾക്കും ലേശം നന്നാവുകയേ നിവർത്തിയുള്ളു. ഈ ജന്മദിനത്തിൽ പറയുവാനിത്രേ ഉള്ളു, കൂടുതൽ നിറപ്പകിട്ടാർന്ന നാളുകൾ ആവട്ടെ കാത്തിരിക്കുന്നത്. കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, ജന്മദിനാശംസകൾ സച്ചു.’സരയു കുറിച്ചു. സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ് സരയുവിന്‍റെ ഭര്‍ത്താവ് സനല്‍ വി ദേവന്‍. ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടി, ജയസൂര്യ ചിത്രം ജിലേബി, മമ്മൂട്ടി ചിത്രം വര്‍ഷം എന്നിവയുടെ സഹസംവിധായകനായിരുന്നു സനല്‍.