ETV Bharat / sitara

പരമ്പരാഗത കശ്മീരി വേഷത്തില്‍ സാനിയ ഇയ്യപ്പന്‍ - സാനിയ ഇയ്യപ്പന്‍

കശ്മീരിലെ പ്രസിദ്ധമായ ദാല്‍ ലേക്കിലും പരിസരപ്രദേശങ്ങളില്‍ നിന്നുമാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്സണാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കാശ്മീര്‍ ഡയറീസ് എന്ന ക്യാപ്ഷനൊപ്പമാണ് സാനിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

entertainmentactress saniya iyyappan latest photoshoot in kashmir  saniya iyyappan latest photoshoot  saniya iyyappan latest photoshoot in kashmir  കശ്മീരി വേഷത്തില്‍ സാനിയ ഇയ്യപ്പന്‍  സാനിയ ഇയ്യപ്പന്‍  സാനിയ ഇയ്യപ്പന്‍ സിനിമകള്‍
പരമ്പരാഗത കശ്മീരി വേഷത്തില്‍ സാനിയ ഇയ്യപ്പന്‍
author img

By

Published : Nov 30, 2020, 8:40 AM IST

നടിയും ഡാന്‍സറും മോഡലുമായ സാനിയ ഇയ്യപ്പന്‍ അടുത്തിടെ നടത്തിയ തന്‍റെ കശ്മീര്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഏറ്റവും സ്റ്റൈലിഷായ യുവനടിമാരില്‍ ഒരാള്‍കൂടിയായ സാനിയ പരമ്പരാഗത കശ്മീരി വേഷമണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ലുക്കിലും വേഷത്തിലും തനി കശ്മീരി പെണ്‍ക്കുട്ടിയാണ് ഫോട്ടോകളില്‍ സാനിയ. കശ്മീരിലെ പ്രസിദ്ധമായ ദാല്‍ ലേക്കിലും പരിസരപ്രദേശങ്ങളില്‍ നിന്നുമാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്സണാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കാശ്മീര്‍ ഡയറീസ് എന്ന ക്യാപ്ഷനൊപ്പമാണ് സാനിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതിമനോഹരമെന്നാണ് ചിത്രത്തിന് താരത്തിന്‍റെ ആരാധകര്‍ നല്‍കുന്ന കമന്‍റുകള്‍.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് സിനിമയില്‍ നായകന്‍. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. ക്വീന്‍ എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് നായികയായത്. നിരവധി റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്നു സാനിയ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.