ETV Bharat / sitara

ബിസിനസിലും ഒരു കൈ നോക്കാന്‍ സാനിയ ഇയ്യപ്പന്‍ - actress saniya iyyappan dree brand

സാനിയാസ് സിഗ്നേച്ചര്‍ എന്നാണ് ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റ​ഗ്രാമിലൂടെയായിരിക്കും ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും നടി അറിയിച്ചു

actress saniya iyyappan business related news  സാനിയ ഇയ്യപ്പന്‍  actress saniya iyyappan business  actress saniya iyyappan dree brand  സാനിയ ഇയ്യപ്പന്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം
ബിസിനസിലും ഒരു കൈ നോക്കാന്‍ സാനിയ ഇയ്യപ്പന്‍
author img

By

Published : Aug 21, 2020, 6:46 PM IST

മലയാളത്തിലെ യുവനടിമാരില്‍ ഫാഷന്‍റെ കാര്യത്തിലും ട്രെന്‍റുകള്‍ സൃഷ്ടിക്കുന്നതിനും മുന്‍പന്തിയിലുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. സ്റ്റേജ് ഷോകളിലും അവാര്‍ഡ് വിതരണ ചടങ്ങുകളിലും സാനിയയെ വ്യത്യസ്ഥയാക്കാറുള്ളത് നടിയുടെ വസ്ത്രധാരണവും മേക്കപ്പും തന്നെയാണ്. നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുള്ള സാനിയ ഇപ്പോള്‍ ബിസിനസിലേക്കും കടക്കുകയാണ്. സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡിന് തുടക്കം കുറിച്ചതായി നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. സാനിയാസ് സിഗ്നേച്ചര്‍ എന്നാണ് ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡാണ് സാനിയാസ് സി​ഗ്നേച്ചര്‍. തന്‍റെ പുതിയ തുടക്കത്തില്‍ ഭാ​ഗമാകാന്‍ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് നടി. ഫാഷനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് തന്‍റെ ബ്രാന്‍ഡെന്ന് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉടന്‍ തന്നെ പുതിയ കലക്ഷനുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍സ്റ്റ​ഗ്രാമിലൂടെയായിരിക്കും ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും നടി അറിയിച്ചു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയയുടെ ആദ്യ മലയാള ചിത്രം ക്വീന്‍ ആയിരുന്നു. പൃഥ്വിരാജ് സുകുമാരന്‍റെ കന്നി സംവിധാന സംരഭമായ ലൂസിഫറിലും സാനിയ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.