ETV Bharat / sitara

സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടി രേവതി സമ്പത്ത് - അയോധ്യയില്‍ രാമക്ഷേത്രം

രാമന്‍ 'ഉത്തമപുരുഷന്‍' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ്... ഐതിഹ്യത്തിന്‍റെതല്ലെന്നും നടി രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു

actress revathy sampath facebook post about ayodhya  നടി രേവതി സമ്പത്ത്  അയോധ്യയില്‍ രാമക്ഷേത്രം  actress revathy sampath
സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടി രേവതി സമ്പത്ത്
author img

By

Published : Aug 5, 2020, 8:01 PM IST

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ കുറിച്ച് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലടക്കം അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി 40 കിലോഗ്രാം ഭാരമുള്ള വെള്ളിശില അയോധ്യയില്‍ സ്ഥാപിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടെ രാമക്ഷേത്രം ഉയരും. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രതിഷേധിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണിപ്പോള്‍ നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് കുറിച്ചുകൊണ്ടാണ് രേവതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട്. രാമരാജ്യം വെറുപ്പിന്‍റെയും അധികാരത്തിന്‍റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹിക പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വര്‍ഗീയവാദികള്‍ കരുതുന്നു. എന്നാലങ്ങനെയല്ല കാരണം കാലം, വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്. ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാല്‍ മനസിലാകും. രാമന്‍ 'ഉത്തമപുരുഷന്‍' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ്... ഐതിഹ്യത്തിന്‍റെതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാന്‍ ആവില്ല' ഇതായിരുന്നു രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.