വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ച് കഴിവുറ്റ നായികമാരുടെ പട്ടികയില്‍ തനിക്കും ഇടം കണ്ടെത്തിയ മലയാള നടിയാണ് നൈല ഉഷ. ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിലെ ശക്തയായ സ്ത്രീകഥാപാത്രം മറിയത്തെ അതിഗംഭീരമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച പ്രതിഭ. ഇന്ന് താരം മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പക്ഷെ ആഘോഷം ഒറ്റക്ക് ഒരു ഫ്ലാറ്റിലാണെന്ന് മാത്രം. കാരണം കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരില്‍ നൈലയുമുണ്ട്. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നൈല ഉഷ തന്നെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
'ഹാപ്പി ക്വാറന്‍റൈന്‍ ബര്‍ത്ത്‌ഡേ ടു മി... കൂട്ടുകാരുമില്ല... കുടുംബവും അടുത്തില്ല... അതിനാല്‍ ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തുപോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല... ആഘോഷങ്ങളും... പക്ഷേ നിങ്ങള്‍ എനിക്ക് അയച്ച് തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.... എല്ലാവരോടും സ്‌നേഹം..' നൈല കുറിച്ചു.
നടി എന്നതിന് പുറമെ നല്ലൊരു അവതാരികയും ആര്‍ജെയുമാണ് നൈല. ഗോപകുമാര്‍-ഉഷ ദമ്പതികളുടെ മകളായി 1984 മാര്‍ച്ച് 25ന് തിരുവനന്തപുരത്താണ് നൈല ജനിച്ചത്. കുഞ്ഞനന്തന്‍റെ കട, പുണ്യാളന്‍ അഗര്‍ബത്തീസ്, പത്തേമാരി, ഗ്യാങ്സ്റ്റര്‍, ഫയര്‍മാന്‍, പ്രേതം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഗായകരായ ജോബ് കുര്യന്‍, സയനോര ഫിലിപ്, രഞ്ജിനി ജോസ്, തുടങ്ങിയവരും മറ്റ് ആരാധകരും നൈലക്ക് ക്വാറന്‍റൈന്‍ ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. പിന്നീട് ഗംഭീരമായി ആഘോഷിക്കാമെന്നും ഇപ്പോള്‍ സുരക്ഷിതയായിരിക്കൂവെന്നും അവര്‍ കുറിച്ചു.