അഡാറ് ലൗവിലൂടെ ശ്രദ്ധേയായ യുവനടി നൂറിൻ ഷെരീഫിന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. ഊലാല ഊലാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം ഏറെ വൈറലായി കഴിഞ്ഞു. ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സത്യപ്രകാശാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നടരാജ്, അങ്കിത മഹാറാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അങ്കിതയുടെ ഗ്ലാമർ പ്രദര്‍ശനവും ചിത്രത്തിലുണ്ട്. ജോയ് റയലാറാ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് അട്ടാരി ഗുരുരാജാണ്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പമാണ് നൂറിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന മലയാളചിത്രം.