Happy birthday Nimisha Sajayan : മലയാളികളുടെ പ്രിയ താരം നിമിഷ സജയന് ഇന്ന് പിറന്നാള്‍. താരത്തിന് ഇന്ന് 25ാം ജന്മദിനമാണ്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയി'ലൂടെ (2017) പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിമിഷ സജയന്‍. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ക്കൊപ്പമാണ് ദിലീഷ് പോത്തന്‍ നിമിഷയെ വെള്ളിത്തിരയിലേയ്‌ക്ക് കൂട്ടിക്കൊണ്ടുവന്നത്. ആദ്യ കഥാപാത്രം തന്നെ നിമിഷ മനോഹരമാക്കി.
Nimisha Sajayan career : സിനിമയിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ നിമിഷയെ തേടി പുരസ്‌കാരവും എത്തി. 'ഒരു കുപ്രസിദ്ധ പയ്യന്‍', 'ചോല' എന്നീ സിനിമകളിലെ മികവുറ്റ അഭിനയത്തിന് താരത്തിന് 2018ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
Nimisha Sajayan's best performance : 'ഈട' (2018), 'സ്‌റ്റാന്‍ഡ് അപ്പ്' (2019), 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' (2021), 'നായാട്ട്' (2021), 'മാലിക്' (2021) എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് താരം വിമര്‍ശക പ്രശംസയ്‌ക്കും അര്‍ഹയായി.
Nimisha Sajayan personal life : എഞ്ചിനിയറാണ് നിമിഷയുടെ പിതാവ്. സജയന്‍, ബിന്ദു സജയന്‍ എന്നീ ദമ്പതികളുടെ മകളായി 1997 ജനുവരി നാലിന് ബോംബെയിലാണ് ജനനം. മുംബൈയിലെ കാര്‍മല്‍ കോണ്‍വെന്‍റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ നിമിഷ മുംബൈയിലെ കെജെ സൊമൈയാ കോളജില്‍ നിന്ന് ബിരുദം നേടി. മലയാളിയാണെങ്കിലും ഒരേ സമയം ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളും നിമിഷയ്‌ക്ക് വഴങ്ങും.
മാര്‍ഷല്‍ ആര്‍ട്ടായ ടൈയ്‌ക്ക്‌വൊന്‍ഡൊയില്‍ ബ്ലാക്ക്ബെല്‍റ്റും നിമിഷ നേടിയിട്ടുണ്ട്. മഹാരാഷ്‌ട്ര പ്രതിനിധിയായി നിമിഷ ടൈയ്‌ക്ക്‌വൊന്‍ഡൊ നാഷണല്‍ കോമ്പറ്റീഷനിലും പങ്കെടുത്തിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു നിമിഷയ്‌ക്ക് ബ്ലാക്ക്‌ബെല്‍റ്റ് ലഭിച്ചത്.
Also Read : പിറന്നാള്‍ ദിനത്തില്‍ സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നിക്കി ഗല്‍റാണി...