സിനിമാ താരങ്ങളെ കുറിച്ചും അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കുന്നത് നിത്യസംഭവമാണ് ഇപ്പോള്‍. അത്തരത്തില്‍ മലയാളത്തില്‍ അടക്കം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത നടി മേഘ്ന രാജിനെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മേഘ്ന ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന തരത്തില്‍ യു ട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് മേഘ്ന രാജ് പ്രതികരിച്ചത്. കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടിയുണ്ടാക്കുന്ന അത്തരം വിഡിയോകള്‍ ശ്രദ്ധിക്കരുതെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ തന്നെ അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 'ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാന്‍ എല്ലാം പറയാം... ഉടനെ തന്നെ.
- " class="align-text-top noRightClick twitterSection" data="
">
അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യു ട്യൂബ് വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും' മേഘ്ന കുറിച്ചു. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ചിരു പുനര്‍ജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ടുകൊണ്ടായിരുന്നു വ്യാജ വാര്‍ത്ത. താരത്തിന്‍റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു അന്തരിച്ചത്. അന്ന് മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ല്‍ ലാണ് ഇരുവരും വിവാഹിതരായത്.