അന്തരിച്ച കന്നട നടന്‍ ചിരു സര്‍ജയ്ക്കും നടി മേഘ്ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. ചിരു സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ് സര്‍ജയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ജ്യേഷ്‌ഠന്‍റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്‍റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സഹോദരന്‍റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്. നടി മേഘ്നയുടെ ബേബി ഷവറിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ചിരുവിന്‍റെ കട്ട്ഔട്ട് അരികിൽ മേഘ്നക്ക് അരികില്‍ സ്ഥാപിച്ചായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയാഘാതം മൂലം ചിരു സര്‍ജ അന്തരിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">