കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായവര്‍ക്ക് സഹായങ്ങളുമായി നിരവധി സിനിമാ താരങ്ങളും എത്തുന്നുണ്ട്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളെല്ലാം ദുരിതാശ്വാസനിധിയിലേക്ക് കോടികളാണ് നല്‍കുന്നത്. ഇപ്പോഴിതാ മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ കരുതലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്ന 50 ട്രാന്‍ഡ് ജെന്‍ഡേഴ്‌സിന് ഭക്ഷണമെത്തിച്ചിരിക്കുകയാണ് താരം.
- " class="align-text-top noRightClick twitterSection" data="">
കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ദ്വയയിലൂടെയാണ് സാമ്പത്തിക സഹായം നടി കൈമാറിയത്. നേരത്തെ ഫെഫ്‌കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപയും മഞ്ജു നല്‍കിയിരുന്നു. ദ്വയയിലെ അംഗമായ സൂര്യ ഇഷാനാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്‍ജു രഞ്‍ജിമാരാണ് ട്രാൻസ്‍ജെൻഡേഴ്‍സിന്‍റെ ബുദ്ധിമുട്ടുകള്‍ മഞ്‍ജു വാര്യരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
'എല്ലാദിവസവും ഞാൻ മഞ്‍ജു ചേച്ചിക്ക് മെസേജ് അയക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെ കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോയെന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തിൽ മാത്രമാണ് പ്രശ്‍നമെന്ന് ഞാൻ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്‍റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പർ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളിൽ തന്നെ 35000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ചുവെന്ന് രഞ്‍ജു രഞ്‍ജിമാര്‍ വീഡിയോയില്‍ പറയുന്നു...'