"ഈ ദിവസം, 25 വർഷങ്ങൾക്ക് മുമ്പ്.... എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം..." തന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷത്തിന്‍റെ ഓർമകൾ പങ്കുവെക്കുകയാണ് തെന്നിന്ത്യൻ നടി ഖുശ്ബു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് സുന്ദർ തന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്ന് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
“ഈ ദിവസമാണ്, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്... നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ 25 വർഷങ്ങൾക്ക് ശേഷവും ഒന്നും മാറിയിട്ടില്ല. എനിക്കിപ്പോഴും നിങ്ങളോട് അതേ സ്നേഹമുണ്ട്. നിങ്ങൾ എന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ദുർബലയാകാറുണ്ട്. സുന്ദർ, എന്‍റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും ഉത്തമമായ കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചതിന് നന്ദി,” തന്‍റെ പ്രണയത്തെക്കുറിച്ച് ഖുശ്ബു കുറിച്ച വാക്കുകൾ. ആരാധകർക്ക് ഏറെ ഇഷ്‌ടപ്പെട്ട ജോഡികളാണ് ഖുശ്‌ബുവും സുന്ദറും. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഖുശ്ബു- സുന്ദർ ദമ്പതികൾക്ക് അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്.
തമിഴിൽ സജീവമായിരുന്ന നടി ഖുശ്‌ബു മലയാളികളുടെയും പ്രിയപ്പെട്ട താരമാണ്. ചന്ദ്രോത്സവം, യാദവം, അനുഭൂതി, മിസ്റ്റർ മരുമകൻ, പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയ്‌ന്‍റ്, കയ്യൊപ്പ് തുടങ്ങി നിരവധി മലയാള ചലച്ചിത്രങ്ങളിലും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.