മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ താരമാണ് കനിഹ. സൂപ്പർതാരങ്ങൾക്കൊപ്പം മിന്നും പ്രകടനവുമായി അഭിനയ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കനിഹയ്ക്ക് മോളിവുഡില്‍ ആരാധകര്‍ ഏറെയാണ്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാറില്ലെങ്കിലും ചെയ്ത സിനിമകളെല്ലാം ശ്രദ്ധനേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ തന്‍റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും കനിഹ പങ്കുവയ്ക്കാറുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ തന്‍റെ കോളജ് കാലത്തിലെ ഐഡി കാർഡിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് കനിഹ. 2001-2002 വർഷത്തെ ഐഡി കാർഡാണ് ഇത്. കാർഡിൽ കനിഹയുടെ യഥാർഥ പേരായ ദിവ്യ വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോ എന്ന സംശയവും പങ്കുവെച്ചാണ് കനിഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. നാല് വർഷം മുമ്പുണ്ടായ പ്രളയത്തിൽ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് അവശേഷിച്ചിരുന്നു. ഇന്നും താന്‍ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും താരം പോസ്റ്റില്‍ കുറിച്ചു. നടി അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയിട്ടുള്ളത്.