ETV Bharat / sitara

എഡിറ്റ് ചെയ്‌ത് വെളുപ്പിച്ചു; മാസികയുടെ കവര്‍ഫോട്ടോക്കെതിരെ കനി കുസൃതി - kani kusruti instagram story

ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി വന്ന ഫോട്ടോ എഡിറ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു കനി കുസൃതിയുടെ പോസ്റ്റ്

actress kani kusruti instagram story about her latest cover shoot  മാസികയുടെ കവര്‍ഫോട്ടോയ്‌ക്കെതിരെ കനി കുസൃതി  കനി കുസൃതി  കനി കുസൃതി കവര്‍ ഫോട്ടോ  kani kusruti instagram story  കനി കുസൃതി ഗൃഹലക്ഷ്മി
എഡിറ്റ് ചെയ്‌ത് വെളുപ്പിച്ചു, മാസികയുടെ കവര്‍ഫോട്ടോയ്‌ക്കെതിരെ കനി കുസൃതി
author img

By

Published : Dec 4, 2020, 10:50 AM IST

അഭിനേതാക്കളും മോഡലുകളുമെല്ലാം മാസികകളുടെ മുഖചിത്രമായി പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഇത്തവണ ഗൃഹലക്ഷ്മിയുടെ മുഖചിത്രമായി അച്ചടിച്ച് വന്നത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതിയുടെ ഫോട്ടോയാണ്. മോഡേണ്‍ വസ്ത്രധാരണത്തില്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട കനിയുടെ യഥാര്‍ഥ നിറവും കൈയ്യിലെ രോമങ്ങളും എഡിറ്റ് ചെയ്‌ത് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനെതിരെ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് കനി കുസൃതി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കവര്‍ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതിഷേധം. 'എന്‍റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു' കനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപോലെയുള്ള ഫോട്ടോയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും കനി സ്റ്റോറിയില്‍ വ്യക്തമാക്കി.

'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്‍റെ മാതൃകയെന്ന' തലക്കെട്ടുള്ള കനിയുടെ അഭിമുഖത്തിനൊപ്പമാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്‌ത ഫോട്ടോ കൊടുത്തിരിക്കുന്നത്. ഇത്തവണത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കനി കുസൃതിക്കായിരുന്നു. എല്ലാ കാര്യങ്ങളും തന്‍റെ നിലപാട് വ്യക്തമാക്കാന്‍ മനക്കരുത്ത് കാണിക്കുന്ന അഭിനേത്രി കൂടിയാണ് കനി. തന്‍റെ സ്കിന്‍ ടോണ്‍തന്നെ അച്ചടിച്ച് വരുന്ന ഫോട്ടോയിലും നിലനിര്‍ത്തുന്നത് സംബന്ധിച്ച് നേരത്തെ അണിയറപ്രവര്‍ത്തകരോട് സംസാരിച്ചതാണെന്നും കനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.