ഭാവിവരനോടൊപ്പമുള്ള ആദ്യ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. കാജലിന്‍റെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ദസ്റ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഭാവിവരനൊപ്പമുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. വ്യവസായിയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലുവാണ് കാജലിന്‍റെ വരന്‍. ഗൗതം മുംബൈ സ്വദേശിയാണ്. കാജല്‍ അഗര്‍വാളും മുംബൈ സ്വദേശിനിയാണ്.
- " class="align-text-top noRightClick twitterSection" data="
">
സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നവരാണ് കാജലും ഗൗതവും. ഒക്ടോബര്‍ മുപ്പതിനാണ് ഇരുവരുടെയും വിവാഹം നടക്കുക. കഴിഞ്ഞ ദിവസം വിവാഹനിശ്ചയ മോതിരത്തിന്‍റെ ചിത്രം നടി പങ്കുവെച്ചിരുന്നു. കൂടാതെ ബാച്ചിലറേറ്റ് പാര്‍ട്ടി സഹോദരി നിഷ അഗര്‍വാളിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ചതിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാവും പങ്കെടുക്കുകയെന്ന് കാജല്‍ നേരത്തെ അറിയിച്ചിരുന്നു.