പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന് എന്നീ താരങ്ങള്‍ അണിനിരന്ന ഹിറ്റ് ചിത്രമായിരുന്നു മുംബൈ പൊലീസ്. ത്രില്ലര്‍ ചിത്രമായ സിനിമയില്‍ ജസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ആര്യന് ജോണ്‍ എന്നായിരുന്നു. അന്ന് സിനിമയില്‍ താരത്തിന്റെ ജോഡിയായി വേഷമിട്ട ഹിമ ഡേവിസ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജയസൂര്യയെ കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. റെബേക്ക എന്ന കഥാപാത്രമായായിരുന്നു ഹിമ വേഷമിട്ടത്. ഒടുവില്‍ ആര്യന് ജോണ്‍ വീണ്ടും റെബേക്കയെ കണ്ടുമുട്ടി എന്ന ക്യാപ്ഷനോടെയാണ് ജയസൂര്യക്ക് ഒപ്പമുള്ള ചിത്രം ഹിമ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
റോഷന് ആന്‍ഡ്രൂസാണ് മുംബൈ പൊലീസ് സംവിധാനം ചെയ്തത്. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഹിമ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. റോഷന് ആന്‍ഡ്രൂസിന്റെ കുടുംബസുഹൃത്താണ് ഹിമ. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഹിമ സിനിമയില്‍ അഭിനയിക്കാനുള്ള മോഹം റോഷന് ആന്‍ഡ്രൂസിനെ അറിയിച്ചതോടെയാണ് സിനിമയിലേക്ക് എത്തിയത്. വിവാഹത്തോടെ വിയന്നയില്‍ താമസിക്കുകയാണ് ഹിമ. തോമസുകുട്ടി ഫ്രാന്‍സിസ് ആണ് ഹിമയുടെ ഭര്‍ത്താവ്. വിയന്നയില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട് താരം.