ETV Bharat / sitara

'എന്‍റെ ഹൃദയം എന്നും ഇതുപോലെ ചേര്‍ത്ത്പിടിക്കൂ'... നല്ലപാതിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി ഭാവന - Actress Bhavana

ഇരുവരും വിവാഹ ചടങ്ങിനിടെ കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഭര്‍ത്താവ് നവീന് ഭാവന വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്

Actress Bhavana wishes her husband a happy wedding anniversary  വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി ഭാവന  നടി ഭാവന  നടി ഭാവന വിവാഹവാര്‍ഷികം  Actress Bhavana  Actress Bhavana wedding anniversary
'എന്‍റെ ഹൃദയം എന്നും ഇതുപോലെ ചേര്‍ത്ത്പിടിക്കൂ'... നല്ലപാതിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി ഭാവന
author img

By

Published : Jan 22, 2020, 12:59 PM IST

രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി ഭാവന. തന്‍റെ പ്രിയപ്പെട്ടവന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'എന്‍റെ ഹൃദയം എന്നും ഇതുപോലെ ചേര്‍ത്തുപിടിക്കൂ... എന്‍റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍' ഇരുവരും വിവാഹ ചടങ്ങിനിടെ കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഭാവന കുറിച്ചു.

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനും 2018 ജനുവരി 22ന് വിവാഹിതരായത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അന്ന് സിനിമാമേഖലയില്‍ നിന്നും മറ്റുമായി നിരവധിപേരാണ് എത്തിയത്. 2012ല്‍ ഭാവന കേന്ദ്രകഥാപാത്രമായി എത്തിയ റോമിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ഭാവന നവീനിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. റോമിയോയുടെ നിര്‍മാതാവ് നവീന്‍ ആയിരുന്നു. ആരാധകരും സിനിമാതാരങ്ങളുമായി നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.

2017ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവനയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ മലയാളചിത്രം. തെന്നിന്ത്യ ഒട്ടാകെ വിജയമായ 96ന്‍റെ കന്നട റീമേക്കില്‍ ജാനുവായും ഭാവന അഭിനയിച്ചിരുന്നു. മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.