വയനാട്: നടി ഭാവന മുത്തങ്ങ വഴി ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തി. തൃശൂരിലെ വീട്ടിലേക്ക് പോകാനാണ് ഭാവന എത്തിയത്. അതിർത്തിവരെ ഭർത്താവ് നവീനും ഒപ്പമുണ്ടായിരുന്നു. തുടർന്ന് സഹോദരനൊപ്പം തൃശൂരിലെ വീട്ടിലേക്ക് പോയി.
ചെക്ക് പോസ്റ്റിൽ വിവരശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്‍ററില്‍ ഭാവന ആരോഗ്യ പരിശോധനക്ക് വിധേയയായി. ഭാവനയുടെ സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഹോം ക്വാറന്‍റൈനില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടിയോട് നിര്‍ദേശിച്ചു.