നടി ഭാവനയുടെ ഓരോ പോസ്റ്റുകള്‍ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നടി മലയാള സിനിമകളില്‍ സജീവമല്ലെങ്കിലും പ്രിയപ്പെട്ട ആരാധകര്‍ക്കായി എല്ലാ വിശേഷങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി അറിയിക്കാറുണ്ട്. ഇപ്പോള്‍ നാഷണല്‍ പ്രിന്‍സസ് ഡേ ആഘോഷമാക്കണമെന്നാവശ്യപ്പെട്ട് നടി പോസ്റ്റ് ചെയ്‌ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്.
മഞ്ഞയും ചുവപ്പും കലര്‍ന്ന ലഹങ്കയില്‍ അതിമനോഹരമായി ഒരുങ്ങി കൊട്ടാരസദൃശ്യമായ കെട്ടിടത്തിനുള്ളില്‍ നില്‍ക്കുന്ന ഭാവനയാണ് ഫോട്ടകളിലുള്ളത്. 'ഓരോ പെണ്‍കുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ' എന്നാണ് ഭാവന ചിത്രത്തിന് ഒപ്പം കുറിച്ചത്. രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം ഫോട്ടോ കണ്ട് പറഞ്ഞത്. കൂടാതെ മലയാള സിനിമയിലേക്ക് ഉടന്‍ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടും കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനെ ഭാവന വിവാഹം ചെയ്‌തത്. അഞ്ച് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു വിവാഹം. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബംഗളുരുവിലാണ് താമസം. ഭാവനയും വിവാഹത്തോടെ ബെംഗളൂരുവിലാണിപ്പോള്‍ താമസം. ലോക്ക് ഡൗണ്‍ സമയത്ത് ഭാവന കേരളത്തിലേക്ക് വന്നിരുന്നു. താരമിപ്പോള്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ആദം ജോണ്‍ ആണ് ഭാവനയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.