മലയാളത്തിന്‍റെ പ്രിയതാരം ആശ ശരത്തിന് ഗോൾഡൻ വിസ. യുഎഇയിൽ 10 വര്‍ഷത്തെ താമസകാലാവധി അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടി ഏറ്റുവാങ്ങി. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ചാണ് താരത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്.
കഴിഞ്ഞ 27 വർഷമായി ആശ ശരത്തും കുടുംബവും യുഎഇയിലാണ് താമസിക്കുന്നത്. സിനിമ, നൃത്തം, കലാരംഗങ്ങളിലെ സംഭാവനക്കും പുതിയ കലാകാരന്മാരെ രൂപപ്പെടുത്തുന്നതിനും അവർക്ക് പ്രചോദനം നൽകുന്നതിനും തനിക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ആശ ശരത്ത് പ്രതികരിച്ചു. കലാകാരന്മാരെയും സംരഭകരെയും ആദരിക്കുന്ന യുഎഇ ഭരണാധികാരിയെയും നടി പ്രശംസിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Also Read: മമ്മൂക്കക്ക് പിന്നാലെ കുഞ്ഞിക്കക്കും യുഎഇയുടെ ഗോൾഡൻ വിസ
നേരത്തെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും, യുവതാരങ്ങളിൽ പ്രമുഖരായ പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, അവതാരകൻ മിഥുൻ രമേഷ് എന്നിവർക്കും യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകിയിരുന്നു. കലാമേഖലയിലെ സമഗ്രസംഭാവനക്കാണ് ഗോൾഡൻ വിസ നൽകി വരുന്നത്. മലയാളത്തിൽ നിന്ന് ഇനിയും നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുമെന്നാണ് സൂചന.