ETV Bharat / sitara

'സൈബര്‍ ബുള്ളികള്‍ അല്‍പം മാറിനില്‍ക്കൂ'.... പുതിയ ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരന്‍ - അനുപമ പരമേശ്വരന്‍

പുറം തിരിഞ്ഞിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പുറം തിരിഞ്ഞിരുന്ന് തന്‍റെ ചുരുണ്ട മുടി വാരിയെടുത്ത് നില്‍ക്കുന്നതാണ് ചിത്രം.

actress anupama parameshwaran shared new photo in instagram  പുതിയ ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരന്‍  actress anupama parameshwaran  actress anupama parameshwaran gallery  അനുപമ പരമേശ്വരന്‍  അനുപമ പരമേശ്വരന്‍ വാര്‍ത്തകള്‍
'സൈബര്‍ ബുള്ളികള്‍ അല്‍പം മാറിനില്‍ക്കൂ'.... പുതിയ ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരന്‍
author img

By

Published : Oct 25, 2020, 12:01 PM IST

നടിമാര്‍ മോഡേണ്‍ ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ ആ ഫോട്ടോകളെ അസഭ്യം കൊണ്ട് നിറയ്ക്കുന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ പതിവാണ്. പലപ്പോഴും ഇത്തരം ആളുകൾക്ക് കടുപ്പിച്ച മറുപടി ഫോട്ടോയുടെ ഉടമസ്ഥര്‍ തന്നെ നല്‍കാറുണ്ടെങ്കിലും ഇവര്‍ ഈ കലാപരിപാടി അവസാനിപ്പിക്കാറില്ല. ഇപ്പോള്‍ അത്തരക്കാരെ ട്രോളി കൊണ്ട് ഒരു ഗ്ലാമര്‍ ഫോട്ടോ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് തെന്നിന്ത്യന്‍ യുവനടി അനുപമ പരമേശ്വരന്‍. പുറം തിരിഞ്ഞിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പുറം തിരിഞ്ഞിരുന്ന് തന്‍റെ ചുരുണ്ട മുടി വാരിയെടുത്ത് നില്‍ക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ അനുപമയുടെ കാലുകളും തുടയും കാണുന്നുണ്ട്. അത് ആര്‍ക്കെങ്കിലും പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ കുറച്ച്‌ അകലം പാലിച്ച് നിന്നോളൂ എന്നാണ് അനുപമ കമന്‍റായി എഴുതിയിരിക്കുന്നത്. അനുപമയുടെ ഫോട്ടോയ്ക്ക് പേളിമാണി അടക്കം നിരവധി താരങ്ങള്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

നാളുകള്‍ക്ക് മുമ്പ് ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‌ത നടി അനശ്വര രാജനെതിരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അന്ന് മലയാളത്തിലെ യുവനടിമാരെല്ലാം ഒറ്റക്കെട്ടായി നിന്ന് സൈബര്‍ ആങ്ങളമാരെയും പെങ്ങമാരെയും നേരിട്ടിരുന്നു. കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അന്ന് നടിമാര്‍ പ്രതിഷേധിച്ചത്. പ്രേമത്തിലെ മേരിയായി സിനിമയിലെത്തിയ അനുപമ മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും തിരക്കേറിയ നായികയാണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അനുപമ പരമേശ്വരന്‍ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.