മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ബാലതാരം അനിഘ സുരേന്ദ്രന്‍. പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരത്തിന് മലയാളത്തില്‍ മാത്രമല്ല തമിഴിലും കൈനിറയെ അവസരങ്ങളാണ്. മോഡലിങ്ങിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട് അനിഘ. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. അനിഘയുടെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
അജിത്തിന്‍റെ വിശ്വാസമാണ് അനിഘയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജോണി ജോണി എസ് പപ്പയായിരുന്നു മലയാളത്തിലെ അനിഘയുടെ അവസാന ചിത്രം. മമ്മൂട്ടിയുടെ മകളായി അനിഘ എത്തിയ ദി ഗ്രേറ്റ് ഫാദര്‍ മികച്ച വിജയമായിരുന്നു. വിജയ് സേതുപതിക്കൊപ്പമുള്ള മാമനിതനാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.