കരിക്ക് എന്ന വെബ് സീരിസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ സുന്ദരിയാണ് അമേയ മാത്യു. വെബ്സീരിസില്‍ മാത്രമല്ല ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. നടിയെന്നതിന് പുറമെ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.
താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പല ചിത്രങ്ങളും സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അമേയയുടെ വസ്ത്രധാരണം ശരിയല്ലെന്ന രീതിയിലാണ് കമന്‍റുകളില്‍ ഏറെയും. എന്നാല്‍ കമന്‍റുകളില്‍ തളരാതെ സദാചാരവാദികള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുമുണ്ട് അമേയ.
- " class="align-text-top noRightClick twitterSection" data="
">
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഒരു പോസ്റ്റ് വൈറലാവുകയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രത്തോടൊപ്പം അമേയ കുറിച്ചത് ഇങ്ങനെയാണ്... 'ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ, ശരീരത്തിലോ, മുഖസൗന്ദര്യത്തിലോ അല്ല... മറിച്ച് തളരാതെ മുന്നേറാനുള്ള അവളുടെ ആത്മവിശ്വാസത്തിലും, ആരോഗ്യത്തിലുമാണ്' അമേയയുടെ പോസ്റ്റിന് നിരവധിപേരാണ് അനുകൂല കമന്‍റുകളുമായി എത്തിയത്.