സത്യ ദേവിന്‍റെ പുതിയ ചിത്രം ഗോഡ്സെയിലൂടെ നടി ഐശ്വര്യ ലക്ഷ്മി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. മലയാള സിനിമ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുങ്ക് റീമേക്ക് ഉമാ മഹേശ്വര ഉഗ്ര രൂപസ്യയിലൂടെ മലയാളികള്‍ക്കും സൗത്ത് ഇന്ത്യന്‍ സിനിമാ ആ്വദാകര്‍ക്കും സുപരിചിതനായ നടനാണ് സത്യ ദേവ്. ഗോപി ഗണേഷ് പട്ടാഭിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നുണ്ട്. മോഡലിങിലൂടെയും പരസ്യ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ 2017ല്‍ റിലീസ് ചെയ്‌ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. പിന്നീട് റിലീസ് ചെയ്‌ത ആഷിഖ് അബു സിനിമ മായാനദി ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കി. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ബ്രദേഴ്‌സ് ഡേ തുടങ്ങി നിരവധി മലയാള സിനിമകളിലും ശേഷം വിശാല്‍ സിനിമയിലൂടെ തമിഴിലും ഐശ്വര്യ ലക്ഷ്മി തിളങ്ങി. ടൊവിനോയ്‌ക്കൊപ്പമുള്ള കാണെക്കാണെയാണ് ഇനി പുറത്തിറങ്ങാനുള്ള ഐശ്വര്യ ലക്ഷ്മി സിനിമ. മണിരത്നത്തിന്‍റെ പൊന്നിയന്‍ സെല്‍വന്‍, കാര്‍ത്തിക് സുബ്ബരാജിന്‍റെ ജഗമെ തന്തിരം, നിര്‍മ്മല്‍ സഹദേവിന്‍റെ കുമാരി, അര്‍ച്ചന 31 നോട്ട് ഔട്ട് എന്നീ ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
-
Plot Ready, GOD-SE is All Set with the Mind Game. 📟🧤
— Vamsi Shekar (@UrsVamsiShekar) February 11, 2021 " class="align-text-top noRightClick twitterSection" data="
Versatile actor @ActorSatyaDev & @MeGopiganesh 's Crazy project #𝐆𝐎𝐃𝐒𝐄
SHOOT BEGINS!! 🎬🎥
Co 🌟 Ing @AishwaryaLeksh4
💰 Produced by #CKalyan under #CKScreens @CKEntsOffl #TeamGodse #AishwaryaLakshmi #GodseShootBegins pic.twitter.com/4xg1CbLBg1
">Plot Ready, GOD-SE is All Set with the Mind Game. 📟🧤
— Vamsi Shekar (@UrsVamsiShekar) February 11, 2021
Versatile actor @ActorSatyaDev & @MeGopiganesh 's Crazy project #𝐆𝐎𝐃𝐒𝐄
SHOOT BEGINS!! 🎬🎥
Co 🌟 Ing @AishwaryaLeksh4
💰 Produced by #CKalyan under #CKScreens @CKEntsOffl #TeamGodse #AishwaryaLakshmi #GodseShootBegins pic.twitter.com/4xg1CbLBg1Plot Ready, GOD-SE is All Set with the Mind Game. 📟🧤
— Vamsi Shekar (@UrsVamsiShekar) February 11, 2021
Versatile actor @ActorSatyaDev & @MeGopiganesh 's Crazy project #𝐆𝐎𝐃𝐒𝐄
SHOOT BEGINS!! 🎬🎥
Co 🌟 Ing @AishwaryaLeksh4
💰 Produced by #CKalyan under #CKScreens @CKEntsOffl #TeamGodse #AishwaryaLakshmi #GodseShootBegins pic.twitter.com/4xg1CbLBg1
ഇത് രണ്ടാം തവണയാണ് സത്യ ദേവ് ഗോപിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. ബ്ലഫ് മാസ്റ്റേഴ്‌സിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്. സി.കെ സ്ക്രീന്‍സ് ബാനറില്‍ സി.കല്യാണാണ് സിനിമ നിര്‍മിക്കുന്നത്. വെങ്കിടേഷ് മഹ എന്ന സംവിധായകനാണ് മഹേഷിന്‍റെ പ്രതികാരം സത്യദേവിനെ നായകനാക്കി തെലുങ്കില്‍ റീമേക്ക് ചെയ്‌തത്. ചിത്രത്തിലെ നായകൻ സത്യദേവ് കാഞ്ചരന മികച്ച പ്രകടനമാണ് അതിഭാവുകത്വമില്ലാതെ കാഴ്‌ചവെച്ചത്. 2011ല്‍ പുറത്തെത്തിയ പ്രഭാസ് നായകനായ മിസ്റ്റർ പെർഫെക്ടിലൂടെയാണ് സത്യ ദേവിന്‍റെ സിനിമാപ്രവേശം. അതിൽ പ്രഭാസിന്‍റെ സുഹൃത്തിന്‍റെ വേഷമായിരുന്നു. അതിനുശേഷം ചെയ്‌ത ചിത്രത്തിൽ നായകനായ മഹേഷ് ബാബുവിന്‍റെ സുഹൃത്തിന്‍റെ വേഷമായിരുന്നു. വില്ലനായും അഭിനയിച്ചിട്ടുണ്ട്. പുരി ജഗന്നാഥ് ഒരുക്കിയ ജ്യോതിലക്ഷ്മിയാണ് സിനിമാ ജീവിതം മാറ്റിമറിച്ചത്. അതിൽ നായക കഥാപാത്രമായിരുന്നു. ചിത്രം നല്ല പ്രതികരണം നേടി.