കൊവിഡ് മഹാമാരിയുടെ പ്രഹരം സിനിമ മേഖലയേയും അതിതീവ്രമായി ബാധിച്ചിരുന്നു. സിനിമകൾ തിയേറ്ററുകളിലെത്താതെ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് ചേക്കേറിയതിനും കൊവിഡ് കാലം സാക്ഷ്യം വഹിച്ചു. റിലീസ് പകുതിയാക്കിയ ചിത്രങ്ങളും പുത്തൻ ചിത്രങ്ങളുമടക്കം ഒരുപാട് സിനിമകളാണ് തിയേറ്റർ അനുഭവമില്ലാതെ ഡിജിറ്റൽ റിലീസിലൂടെ പുറത്തിറങ്ങിയത്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ, തിയറ്ററുകളിലെ സിനിമാനുഭവത്തെ കുറിച്ച് വിശദീകരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തിയേറ്ററുകളിൽ സിനിമ കാണുന്ന അനുഭവം മറ്റൊന്നിനും തരാനാകില്ലെന്നാണ് മുരളി ഗോപിയുടെ അഭിപ്രായം.
Also Read: ഇരുത്തി ചിന്തിപ്പിക്കുന്ന 'പരേതര്‍'
'തിയേറ്ററുകളില്‍ ഒരു സിനിമ കാണുന്നതിന്‍റെ അനുഭവത്തിന് പകരം മറ്റൊന്നിനും കഴിയില്ല. കാരണം അവിടെയാണ് യഥാര്‍ഥത്തില്‍ സിനിമ ഉള്ളത്' എന്നാണ് മുരളി ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്. തിയേറ്ററില്‍ ഒറ്റയ്‍ക്കിരുന്ന് സിനിമ കാണുന്ന ദൃശ്യത്തിലെ ആനന്ദ് ജി. അയ്യരുടെ ചിത്രവും താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്‍റെ രണ്ടാം പതിപ്പ് തിയേറ്ററുകൾക്ക് പകരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്‌തതെന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്.