സൂപ്പര്‍ഗുഡ് ഫിലിംസ് ഉടമയും നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചനയ്‌ക്ക് പൊലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
വിശാലിന്‍റെ ആരോപണം
വിശാലിന്‍റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറിയുടെ പേരില്‍ സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍ പണം തിരികെ നല്‍കിയിട്ടും വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതായി താരം പറയുന്നു.
പിന്നീട് രേഖകള്‍ കാണാനില്ലെന്നാണ് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിശാലിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുമ്പ് തിരൈ സിനിമ നിര്‍മിക്കാനാണ് താരം പണം വാങ്ങിയത്.
-
It’s unacceptable that Mr #RBChoudhary failed to return the Cheque Leaves,Bonds & Promissory Notes months after repaying the loan to him for the Movie #IrumbuThirai,he was evading giving excuses & finally told he has misplaced the documents
— Vishal (@VishalKOfficial) June 9, 2021 " class="align-text-top noRightClick twitterSection" data="
We have lodged a complaint with Police
">It’s unacceptable that Mr #RBChoudhary failed to return the Cheque Leaves,Bonds & Promissory Notes months after repaying the loan to him for the Movie #IrumbuThirai,he was evading giving excuses & finally told he has misplaced the documents
— Vishal (@VishalKOfficial) June 9, 2021
We have lodged a complaint with PoliceIt’s unacceptable that Mr #RBChoudhary failed to return the Cheque Leaves,Bonds & Promissory Notes months after repaying the loan to him for the Movie #IrumbuThirai,he was evading giving excuses & finally told he has misplaced the documents
— Vishal (@VishalKOfficial) June 9, 2021
We have lodged a complaint with Police
ആര്‍.ബി ചൗധരിയും സൂപ്പര്‍ഗുഡ് ഫിലിംസും
നാട്ടാമൈ, സൂര്യവംശം, തുള്ളാത മനവും തുള്ളു, ജില്ല തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നിര്‍മാണ കമ്പനിയുടെ ഉടമയാണ് ആര്‍.ബി ചൗധരി. 1988ലാണ് ആര്‍.ബി ചൗധരി നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. അധിപന്‍, ലയനം തുടങ്ങി ഒട്ടനവധി മലയാള സിനിമകളും ചൗധരിയുടെ സൂപ്പര്‍ഗുഡ് ഫിലിംസ് നിര്‍മിച്ചിട്ടുണ്ട്.
Also read: ലാലേട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന മലയാള നടന്‍ പൃഥ്വിരാജ് മാത്രം
വിശാലിന്‍റെ ഇരുമ്പ് തിരൈ
2018ല്‍ റിലീസിനെത്തിയ വിശാല്‍ ചിത്രമാണ് ത്രില്ലറായ ഇരുമ്പ് തിരൈ. പി.എസ് മിത്രന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ അര്‍ജുന്‍, സാമന്ത അക്കിനേനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.