തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാടറമൂട്, വാമനപുരം എം.ല്‍.എ ഡി.കെ മുരളി എന്നിവരോട് ക്വാറന്‍റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വെഞ്ഞാറമൂട് സി.ഐക്കൊപ്പം ഇരുവരും വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് രണ്ടുപേരോടും ക്വാറന്‍റൈനില്‍ പ്രവേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചത്.
അബ്കാരി കേസില്‍ പ്രതിയായ വ്യക്തിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്യുകയും ഇയാള്‍ക്ക് തിരുവനന്തപുരം സബ്ജയിലില്‍ വെച്ച് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സി.ഐ ഉള്‍പ്പെടെ സ്റ്റേഷനിലെ 50 പൊലീസുകാരോട് ക്വാറന്‍റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സി.ഐ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയപ്പോഴാണ് അതില്‍ സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എം.എല്‍.എയും ഉള്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരാജിനും മുരളിക്കുമൊപ്പം വെഞ്ഞാറമൂട് സി.ഐയും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കും മെഡിക്കല്‍ ബോര്‍ഡ് ക്വാറന്‍റൈന്‍ നിര്‍ദേശിച്ചത്. അബ്കാരി കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ സബ്ജയിലിലുള്ളയാള്‍ക്ക് കൊവിഡ് പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.