മഹാമാരിയിൽ വിറങ്ങലിച്ചു നിന്ന രാജ്യത്തിന് മാതൃകയായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി അഥവാ സിഇയുവിന്‍റെ 2021ലെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരത്തിനാണ് കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചർ അർഹയായത്.
- " class="align-text-top noRightClick twitterSection" data="">
അന്താരാഷ്ട്ര അംഗീകാരത്തിൽ കെ.കെ ശൈലജയ്ക്ക് അഭിനന്ദനമറിയിക്കുകയാണ് നടൻ സണ്ണി വെയ്‌ൻ. തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ, ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവർക്ക് ശേഷം അംഗീകാരം നേടിയ ശൈലജ ടീച്ചറിന് അഭിനന്ദനങ്ങൾ എന്നാണ് യുവടനൻ ഫേസ്ബുക്കിൽ കുറിച്ചത്.
Also Read: കൊവിഡ് സാന്ത്വന പദ്ധതി : ഫെഫ്‌കയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി ടൊവിനോ തോമസ്
സണ്ണി വെയ്‌നിന്‍റെ അഭിനന്ദനകുറിപ്പ്
'സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (സിയിയു) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ശൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ. തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്കാരം മുൻപ് നേടിയിട്ടുള്ളത്,' എന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങാൻ യുവതികൾക്ക് കെ.കെ ശൈലജ ഒരു പ്രചോദനമാണെന്ന അംഗീകാരത്തോടെയാണ് കേരളത്തിന്‍റെ മുൻ ആരോഗ്യമന്ത്രിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്.