ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരസന്‍ ടിആറിന് വേല്‍സ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്‌ട്‌റേറ്റ്. സിനിമ രംഗത്തെ വിശിഷ്‌ട സേവനങ്ങള്‍ക്കാണ് താരത്തിന് ഈ അംഗീകാരം. യൂണിവേഴ്‌സിറ്റി ചെയര്‍മാനും ചാന്‍സിലറുമായ ഡോ.ഇശ്രൈ ഗണേഷ് ആണ് ചിമ്പുവിന് ഡോക്‌ട്‌റേറ്റ് നല്‍കി ആദരിച്ചത്.
Simbu receives honorary doctorate: ചെന്നൈയിലെ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ താരത്തിന്‍റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. തനിക്ക് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണം തന്‍റെ മാതാപിതാക്കളാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ചിമ്പു പ്രതികരിച്ചു. ഡോക്‌ട്‌റേറ്റ് നല്‍കിയ വേല്‍സ് യൂണിവേഴ്‌സിറ്റിക്ക് നന്ദി പറയാനും താരം മറന്നില്ല.
'ഡോക്‌ട്‌റേറ്റ് നൽകിയ വേല്‍സ് യൂണിവേഴ്‌സിറ്റിക്ക് നന്ദി. ഈ അംഗീകാരം എനിക്ക് ലഭിച്ചതായി ഞാന്‍ കരുതുന്നില്ല. ഈ അംഗീകാരം ലഭിക്കാനുള്ള പ്രധാന കാരണം എന്‍റെ മാതാപിതാക്കളാണ്. എനിക്ക് ഒന്‍പത് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ എന്‍റെ അമ്മയും അച്ഛനും എന്നെ അഭിനയവും നൃത്തവും പഠിപ്പിച്ചു. ഇതുപോലൊരു അച്ഛനെയും അമ്മയേയും എനിക്ക് തന്ന ദൈവത്തിന് നന്ദി.' -ചിമ്പു പറഞ്ഞു.
ഗൗതം വാസുദേവ് മേനോന്‍റെ 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ താരം. ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന സിനിമ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'മാനാട്' വലിയ ഹിറ്റായിരുന്നു. ചിമ്പുവിന്‍റെ കരിയറിലെ ഒരു തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
Also Read: ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥരീകരിച്ചു; താനും സഹോദരിയും രോഗമുക്തരായെന്ന് ജാൻവി കപൂർ