സഹതാരങ്ങൾക്കൊപ്പമുള്ള മനോഹരമായ സായാഹ്നം. മലയാളത്തിന്‍റെ താരരാജാക്കന്മാരും യുവതാരങ്ങളും ഒരുമിച്ചുള്ള സെല്‍ഫി നടന്‍ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ആരാധകരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മമ്മൂക്കയുടെ സെൽഫിക്ക് മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പോസ് ചെയ്യുന്നതാണ് ചിത്രം.
- " class="align-text-top noRightClick twitterSection" data="">
സിദ്ദിഖിന്‍റെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ വീട്ടില്‍ നടന്ന ഒത്തുകൂടലിന്‍റെ സന്തോഷം ഉണ്ണി മുകുന്ദനും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ താരങ്ങളുടെ ഒത്തുകൂടലിൽ സുരേഷ് ഗോപി കൂടി ഉണ്ടായിരുന്നെങ്കിൽ ആഘോഷം പൂർണമാകുമായിരുന്നെന്ന കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.