ലോക്ക് ഡൗണ്‍ സമയത്ത് ആരും കേരളത്തില്‍ പട്ടിണി കിടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്‌ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരിക്കുകയാണ്. 'ആരും പട്ടിണികിടക്കേണ്ടി വരില്ലെന്ന' മുഖ്യമന്ത്രിയുടെ പ്രസ്താവന കയ്യടിക്കുന്ന ഇമോജിക്കൊപ്പമാണ് സിദ്ധാര്‍ഥ് റീ ട്വീറ്റ് ചെയ്‌തത്.
Also read: ത്രില്ലടിപ്പിക്കുന്ന 'ദി ലാസ്റ്റ് ഹവര്‍'
അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നത്. നേരത്തെയും പിണറായി വിജയനെ അഭിനന്ദിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. അത് എല്‍ഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചപ്പോഴായിരുന്നു. 'പിണറായി വിജയന്‍' എന്നായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തത്.
- — Siddharth (@Actor_Siddharth) May 8, 2021 " class="align-text-top noRightClick twitterSection" data="
— Siddharth (@Actor_Siddharth) May 8, 2021
">— Siddharth (@Actor_Siddharth) May 8, 2021
പിന്നീടുള്ള ട്വീറ്റില്‍ 'അടിച്ച് പൊളിച്ച് കേരളം' എന്നും സിദ്ധാര്‍ഥ് എഴുതിയിരുന്നു. മെയ് പതിനാറ് വരെയാണ് കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.