ETV Bharat / sitara

88 വയസല്ലേ ആയിട്ടുള്ളൂ... മുഖ്യമന്ത്രിയാകാനുള്ള ഇ.ശ്രീധരന്‍റെ പ്രസ്‌താവനയെ പരിഹസിച്ച് സിദ്ധാർഥ്

author img

By

Published : Feb 21, 2021, 7:45 PM IST

മുഖ്യമന്ത്രി ആകാനുള്ള തീരുമാനം അൽപം നേർത്തെ ആയി പോയില്ലേ ഇനിയും ഒരു 10- 15 വർഷം കൂടി കാത്തിരിക്കാമായിരുന്നെന്നും സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു

88 വയസല്ലേ ആയിട്ടുള്ളൂ ഇ.ശ്രീധരൻ വാർത്ത  ഇ ശ്രീധരൻ സിദ്ധാർഥ് സിനിമ വാർത്ത  സിദ്ധാർഥ് 88 വയസല്ലേ ആയിട്ടുള്ളൂ വാർത്ത  മുഖ്യമന്ത്രിയാകാനുള്ള ഇ ശ്രീധരന്‍റെ പ്രസ്‌താവന വാർത്ത  actor siddharth rebukes at e sreedharan bjp entry news  e sreedharan actor siddharth news latest  actor siddharth metro man criticism news
ഇ.ശ്രീധരന്‍റെ പ്രസ്‌താവനയെ പരിഹസിച്ച് സിദ്ധാർഥ്

ബോയ്സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രശസ്‌തനായ താരമാണ് സിദ്ധാർഥ്. തമിഴിലും തെലുങ്കിലും ഹിന്ദി ചലച്ചിത്രങ്ങളിലും സജീവമായ താരം അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും ഗായകനായും നിർമാതാവായും പ്രവർത്തിച്ചിട്ടുണ്ട്. ലവ് ജിഹാദിനെതിരെയുള്ള യുപി സർക്കാരിന്‍റെ നിയമത്തെയും പൗരത്വ ഭേദഗതി നിയമത്തെയുമുൾപ്പെടെ സിദ്ധാർഥ് നിശിതമായി വിമർശിച്ചിട്ടുണ്ട്. തന്‍റെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമായി തുറന്നുപറയാറുള്ള സിദ്ധാർഥ് മെട്രോ മാൻ ഇ. ശ്രീധരന്‍റെ ബിജെപി പ്രവേശനത്തിനെ സംബന്ധിച്ച് പ്രതികരിച്ചു.

  • Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I'm just apprehensive that it might be a little premature. He could have waited 10-15 years IMHO. He's only 88 after all.

    — Siddharth (@Actor_Siddharth) February 21, 2021 \" class="align-text-top noRightClick twitterSection" data=" \"> \

ഇ.ശ്രീധരൻ സാറിന്‍റെ വലിയൊരു ആരാധകനാണ് താനെന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ് ട്വീറ്റ് ആരംഭിക്കുന്നത്. ബിജെപിയിൽ ചേർന്ന് കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആകാൻ തയ്യാറെടുക്കുന്ന ഇ.ശ്രീധരന്‍റെ തീരുമാനം അൽപം നേരത്തെ ആയി പോയില്ലേയെന്നാണ് താരം പരിഹസിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് 88 വയസല്ലേ ആയുള്ളു. ഇനിയും പതിനഞ്ച് വർഷം കൂടി കാത്തിരിക്കാമെന്നും നടൻ ട്വിറ്ററിൽ കുറിച്ചു.

"ഇ.ശ്രീധരൻ സാറിന്‍റെ വലിയ ആരാധകനാണ് ഞാൻ. സാങ്കേതികവിദഗ്‌ധനായ ഭരണാധികാരിയെന്ന രീതിയിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളെയും ബഹുമാനിക്കുന്നു. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്ന് കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആകാൻ പോകുന്നു എന്നതിൽ ‍വലിയ ആവേശത്തിലാണ് ഞാൻ. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്‍റെ ആശങ്ക. അദ്ദേഹത്തിന് ഒരു 10–15 വർഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് വെറും 88 വയസല്ലേ ആയിട്ടുള്ളൂ.." സിദ്ധാർഥ് ട്വീറ്റിലൂടെ വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.