ETV Bharat / sitara

ശാന്തനു ഭാഗ്യരാജ് ഇനി രാവണകൂട്ടത്തിലേക്ക്

author img

By

Published : Nov 16, 2020, 1:38 PM IST

'മദയാനൈ കൂട്ടം' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വിക്രം സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് രാവണകൂട്ടം

actor shanthanu bhagyaraj back to tamil film shoot  ശാന്തനു ഭാഗ്യരാജ് രാവണകൂട്ടം  ശാന്തനു ഭാഗ്യരാജ് വാര്‍ത്തകള്‍  ശാന്തനു ഭാഗ്യരാജ് സിനിമകള്‍  ശാന്തനു ഭാഗ്യരാജ് മാസ്റ്റര്‍ സിനിമ  actor shanthanu bhagyaraj master  shanthanu bhagyaraj new movie
ശാന്തനു ഭാഗ്യരാജ് ഇനി രാവണകൂട്ടത്തിലേക്ക്

എറണാകുളം: ശാന്തനു ഭാഗ്യരാജ് തന്‍റെ അടുത്ത ചിത്രം 'രാവണകൂട്ടം' സിനിമയിലേക്കുള്ള തയ്യാറെടുപ്പിലാണ്. രാവണക്കൂട്ടം ടീമിനൊപ്പം ഉടന്‍ ചേരുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. 'മാസ്റ്റർ സിനിമയിൽ നിന്ന് രാവണകൂട്ടത്തിലേക്ക്... വീണ്ടും തിരികെ ജോലിയിലേക്ക്' എന്നായിരുന്നു നടൻ പോസ്റ്റിൽ കുറിച്ചത്. 'മദയാനൈ കൂട്ടം' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വിക്രം സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് രാവണകൂട്ടം. ജസ്റ്റിൻ പ്രഭാകരനാണ് സിനിമയുടെ സംഗീത സംവിധായകൻ. കണ്ണൻ രവി ഗ്രൂപ്പിന്‍റെ ബാനറിൽ കണ്ണൻ രവിയാണ് ചിത്രം നിർമിക്കുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ യാഥാർഥ്യങ്ങളുടെ അവതരണമാണ് ഈ സിനിമയെന്ന് നിർമാതാവ് നേരത്തെ പറഞ്ഞിരുന്നു. പ്രഭു, ഇലവരസ്, സുജാത ശിവകുമാർ, കയൽ ആനന്ദി, അരുൾ ദാസ്, ദീപ ശങ്കർ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.