സ്വാഭാവികാഭിനയത്തിന്‍റെ സ്വർഗപ്രതിഭയായിരുന്ന മാനുവൽ സത്യനേശൻ നാടാർ എന്ന സത്യന്‍റെ 50-ാം ഓർമ ദിവസമാണിന്ന്. രണ്ട് ദശകങ്ങൾ നീണ്ടുനിന്ന അഭിനയജീവിതത്തെ അനുസ്മരിക്കുന്നതിനൊപ്പം, മഹാനടനെ വികൃതമായി അനുകരിക്കുന്ന മിമിക്രിക്കാരെ വിർമശിക്കുക കൂടിയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ.
- " class="align-text-top noRightClick twitterSection" data="">
മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ അതുല്യ കലാകാരനെ ചില മിമിക്രി കൊലാകാരന്‍മാര്‍ വികൃതമായി അനുകരിച്ച് കോമാളിയാക്കുകയാണ്. ഇത്തരം കൊലാകാരന്മാർക്ക് തന്‍റെ നടുവിരൽ നമസ്‌കാരമെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'സത്യന്‍ മാസ്റ്റർ ഓർമ്മയായിട്ട് 50 വർഷങ്ങൾ..!
പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യന്‍ മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..; ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..! അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.
More Read: സത്യൻ, ഭാവപ്പകര്‍ച്ചകളുടെ പാഠപുസ്തകം ; ഓര്‍മകള്‍ക്ക് അര നൂറ്റാണ്ട്
ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു..! ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..; മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ "വികൃതമായി" അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം..!' ഷമ്മി തിലകൻ പറഞ്ഞു.