എറണാകുളം: പ്രമുഖ മാസികയില്‍ വന്ന അഭിമുഖത്തിൽ തങ്ങൾ പറയാത്ത കാര്യങ്ങള്‍ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി നടൻ റോഷൻ മാത്യു രംഗത്ത്. അഭിമുഖത്തിൽ ഉൾപ്പെടുത്തിയ ഓരോ തെറ്റായ വിവരങ്ങളും എടുത്ത് പറഞ്ഞാണ് നടൻ തന്‍റെ വിമർശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 'വനിതയിൽ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകൾ' എന്നാണ് റോഷൻ കുറിപ്പിന്‍റെ തലക്കെട്ടായി കുറിച്ചത്. മാസികയില്‍ വന്ന ഞങ്ങളുടെ അഭിമുഖം വായിച്ചതിന് ശേഷം നിരാശരായ എല്ലാവർക്കും എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. അഭിമുഖ ലേഖനത്തിൽ ഉൾപെടുത്തിയ തെറ്റായ പരാമർശങ്ങളും വിവരങ്ങളും ഓരോന്നായി 10 തെറ്റായ വിവരങ്ങൾ എന്നും റോഷന്‍ മാത്യു കുറിപ്പില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. 'പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്' റോഷന്‍ മാത്യു കുറിച്ചു.
-
1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ...
Posted by Roshan Mathew on Thursday, 24 September 2020