നടന്‍ റിയാസ് ഖാന്‍ വീണ്ടും മലയാള സിനിമയില്‍ നായകനാകുന്നു. മായക്കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് കോടാലിപറമ്പന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ അവതരിപ്പിക്കുന്നത്. കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്.
വ്യത്യസ്ഥമായ പോസ്റ്ററിന് വലിയ വരവേല്‍പ്പാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. റിയാസ് ഖാന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 'ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്ന വാചകം എഴുതി വ്യത്യസ്ഥമായ തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാനെയും കാണാം.
-
Suresh Kodaliparamban. The warlord of the poor from “Mayakottaram”
Posted by Riyaz Khan on Wednesday, 4 November 2020