ETV Bharat / sitara

ആഘോഷങ്ങള്‍ തുടങ്ങി, മിഹികയുടെ ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

ഓഗസ്റ്റ് എട്ടിനാണ് റാണാ ദഗുബാട്ടിയുടെയും വധു മിഹിക ബജാജിന്‍റെയും വിവാഹം. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്

actor rana daggubati bride mihika haldi pictures viral  മിഹികയുടെ ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍  റാണാ ദഗുബാട്ടി-വധു മിഹിക  actor rana daggubati wedding
ആഘോഷങ്ങള്‍ തുടങ്ങി, മിഹികയുടെ ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍
author img

By

Published : Aug 6, 2020, 2:14 PM IST

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ റാണ ദഗുബാട്ടിയുടെ വിവാഹമാണ് ഓഗസ്റ്റ് എട്ടിന്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളിലെങ്കിലും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് റാണയും ബന്ധുക്കളും. റാണയുടെ വധു മിഹികയുടെ ഹല്‍ദി ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയുകയാണ്. മഞ്ഞ ലഹങ്കയില്‍ അതീവ സുന്ദരിയാണ് മിഹിക. കൂടാതെ കുറഞ്ഞ ആഭരണങ്ങളും മേക്കപ്പുമണിഞ്ഞ് പുതിന പച്ച ലെഹങ്കയണിഞ്ഞുള്ള മിഹികയുടെ ഫോട്ടോകളും വൈറലാണ്.

ഹൈദരാബാദ് സ്വദേശിയായ മിഹിക ബജാജ് ഒരു ബിസിനസുകാരിയാണ്. 'ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ' എന്ന പേരില്‍ ഒരു ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഷോറൂം നടത്തുകയാണ് മിഹിക. ഒപ്പം വെഡിങ് പ്ലാനിങും ഇവന്‍റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്‍റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുധദാരിയാണ് മിഹിക. 30ല്‍ താഴെ അതിഥികള്‍ മാത്രമെ വിവാഹത്തില്‍ പങ്കെടുക്കൂ. കൊവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷമെ അതിഥികള്‍ വിവാഹത്തിനെത്തൂ. സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് വിവാഹ വേദി സജ്ജീകരിക്കുക. വിരുന്നിനെത്തുന്നവര്‍ക്കായി സാനിറ്റൈലസറും ഒരുക്കും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.