ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. സിനിമയുടെ സെറ്റിലെ നിമിഷങ്ങൾ രസകരമായ അടിക്കുറിപ്പിലൂടെ സംവിധായകൻ രമേഷ് പിഷാരടി പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നായകനായ മമ്മൂട്ടി അറിയാതെ എടുത്ത ഒരു ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.
- " class="align-text-top noRightClick twitterSection" data="">
'പിഷാരടിയും നിർമാതാവായ ആന്‍റോ ജോസഫും ധർമജനും സംസാരിക്കുന്നത് ഫോട്ടോയിൽ പകർത്താൻ ശ്രമിക്കുന്ന മമ്മൂട്ടി. അദ്ദേഹമറിയാതെ പുറകിൽ നിന്നും ആരോ എടുത്ത ചിത്രമാണ്' പിഷാരടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്. ‘ഞാനും ധർമ്മനും ആന്‍റോ ചേട്ടനും മമ്മൂക്ക അറിയാതെ സംസാരിക്കുന്നത്, ഞങ്ങൾ അറിയാതെ ഇക്ക ഫോട്ടോ എടുക്കുന്നു. ഇക്ക അറിയാതെ എടുത്തതാണ് ഈ ഫോട്ടോ'. ഫോട്ടോയ്ക്കൊപ്പം പിഷാരടി കുറിച്ചു. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തില്‍ നായിക.