"വാ അടയ്ക്ക്, വിവരക്കേട് പറയരുത്' മലയാളത്തിന്‍റെ സൂപ്പർതാരത്തോട് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന ഒരു കൗമാരക്കാരൻ പറഞ്ഞ ഡയലോഗാണിത്. 1983ല്‍ പുറത്തിറങ്ങിയ പത്മരാജന്‍റെ ചിത്രം 'കൂടെവിടെ'യിലെ തന്‍റെ അനുഭവമാണ് നടൻ റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. "എന്‍റെ ആദ്യ ഡയലോഗ്, ക്യാമറക്ക് മുമ്പിലുള്ള എന്‍റെ ആദ്യ ഷോട്ട്. എന്‍റെ ആദ്യ ഹീറോക്കൊപ്പം" എൺപതുകളിലെ യൂത്ത് ഐക്കണായിരുന്ന റഹ്മാൻ ഓർമകൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. രണ്ട് ലെജന്‍റ്സ്, മമ്മൂട്ടിക്കും പത്മരാജനും ഒപ്പം തന്നെ ആദ്യ സിനിമ ചെയ്യാന്‍ സാധിച്ച താരത്തിനെ പ്രകീർത്തിച്ച് ആരാധകരും പോസ്റ്റ് ഏറ്റെടുത്തു.
- " class="align-text-top noRightClick twitterSection" data="
">
ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും റഹ്മാൻ സ്വന്തമാക്കിയിരുന്നു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ, ബ്ലാക്ക്, രാജമാണിക്യം, എബ്രാഹം ലിങ്കൺ, മഹാസമുദ്രം, ഭാർഗവചരിതം മൂന്നാം ഖണ്ഡം, ഗോൾ, റോക്ക് എൻ റോൾ, മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു എന്നിങ്ങനെ റഹ്‌മാൻ വേഷമിട്ട മിക്ക കഥാപാത്രങ്ങളും പ്രക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമക്ക് എൺപതുകളിൽ യുവത്വം നൽകിയതിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം റഹ്മാൻ അഭിനയിച്ച 'ധ്രുവങ്ങള്‍ 16'ലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.