1983 എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി കൊവിഡ് ചികിത്സയില്‍. തനിക്ക് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചുവെന്നും ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'എന്‍റേത് താരതമ്യേന കാഠിന്യം കുറഞ്ഞ കേസാണ്. പനി, തൊണ്ടവേദന, ഭക്ഷണത്തിന് രുചി അനുഭവപ്പെടാതിരിക്കുക, ഗന്ധം തിരിച്ചറിയാതിരിക്കുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്' നിക്കി ഗല്‍റാണി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
കൊവിഡ് രോഗം സംബന്ധിച്ച് നിരവധി അബദ്ധധാരണകളും കുപ്രചരണങ്ങളും നടക്കുന്നതിനാലാണ് തന്‍റെ അനുഭവം വിശദീകരിക്കുന്നതെന്നും നിക്കി സോഷ്യല്‍മീഡിയകളിലൂടെ പറഞ്ഞു. കൂടാതെ കൊവിഡ് രോഗം പിടിപെട്ടാല്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചും നിക്കി വിശദീകരിച്ചിട്ടുണ്ട്. തന്നെ പരിചരിച്ച തന്‍റെ പ്രിയപ്പെട്ടവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തമിഴ്‌നാട് ചെന്നൈ കോര്‍പറേഷനും താരം നന്ദി അറിയിച്ചു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ധമാക്ക തുടങ്ങിയവയാണ് നിക്കിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.