ലോക്ക്ഡൗണിലും കഠിനമായ വര്‍ക്കൗട്ടുകളും സൂര്യമനസ്കാരവുമെല്ലാമായി തിരക്കിലാണ് നടന് മോഹന്‍ലാല്‍. ചെന്നൈയിലെ വീടിന്റെ ബാല്‍ക്കണയില്‍ നിന്ന് സൂര്യ നമസ്കാരവും വ്യായാമവും ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സ്കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് ലാലേട്ടന്റെ വ്യായാമം. താടി നീട്ടി ബോക്സറും ടീഷര്‍ട്ടും ധരിച്ചാണ് താരത്തിന്റെ വ്യായാമം. അറുപത്തൊന്നിലും ചുറുചുറുക്കോടെ ശരീര സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ കയ്യടിയാണ്.
- " class="align-text-top noRightClick twitterSection" data="">
താരത്തിന്റെ കന്നി സംവിധാന ചിത്രമായ ബറോസിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലാല്‍ ചെന്നൈയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ലോക്ക് ഡൗണിന് ശേഷം ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും. അതേസമയം ആറാട്ട് അടക്കമുള്ള സിനിമകള്‍ മോഹന്‍ലാലിന്റേതായി റിലീസ് തയ്യാറെടുക്കുകയാണ്.
Also read: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നടൻ വിനയ് ഫോർട്ട്