കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രണ്ടാമതും കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തിലാക്കിയപ്പോള്‍ നിരവധി സിനിമകള്‍ ഒ.ടി.ടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പാകെയെത്തിയത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടും ഒ.ടി.ടി റിലീസാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെ വിരാമിട്ടിരിക്കുകയാണ്. മോഹന്‍ലാലിലെ മാസ് ഹീറോയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ബി.ഉണ്ണികൃഷ്ണനാണ് ആറാട്ട് സംവിധാനം ചെയ്‌തിരിക്കുന്നത്.
ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
വീണ്ടും ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്
പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിര്‍വഹിച്ച ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്ന ആറാട്ടില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക.
Also read: സൂചിപ്പേടിയില്‍ കണ്ണ് ഇറുക്കിയടച്ച് ; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രിയ വാര്യര്‍
നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.