ETV Bharat / sitara

മമ്മൂട്ടിയെ തമിഴ് ഡബ്ബിങ് പഠിപ്പിച്ച് സംവിധാനയകന്‍ റാം; വീഡിയോ വൈറല്‍ - actor mammootty

മാമാങ്കത്തിന്‍റെ തമിഴ് പതിപ്പിന്‍റെ ഡബ്ബിങിന് സഹായിക്കുന്ന തമിഴ് സംവിധായകന്‍ റാമുമായുള്ള രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്

മമ്മൂട്ടിയെ ഡബ്ബിങില്‍ സഹായിച്ച് റാം; മാമാങ്കം തമിഴ് ഡബ്ബിങ് വീഡിയോ വൈറല്‍
author img

By

Published : Oct 13, 2019, 8:07 PM IST

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാമാങ്കത്തിന്‍റെ തമിഴ് പതിപ്പിന്‍റെ ഭാഗമായുള്ള ഡബ്ബിങ് നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ഡയലോഗുകളുടെ ഉച്ചാരണം മമ്മൂട്ടിയെ പഠിപ്പിക്കുന്ന സംവിധായകന്‍ റാമിനെയും വീഡിയോയില്‍ കാണാം. ഒപ്പം സഹായത്തിനായി മാമാങ്കത്തിന്‍റെ സംവിധായകന്‍ പത്മകുമാറുമുണ്ട്.

സ്വന്തം ചിത്രമല്ലാതിരുന്നിട്ടും സമയം കണ്ടെത്തി സഹായിച്ച റാമിന് നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ പേരന്‍പിന്‍റെ സംവിധായകനാണ് റാം.

  • " class="align-text-top noRightClick twitterSection" data="">

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.