ETV Bharat / sitara

വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, ഭീഷ്‌മപര്‍വത്തിന് വേണ്ടിയാണോയെന്ന് ആരാധകര്‍

നീല കളര്‍ ഷര്‍ട്ടില്‍ നീളന്‍ താടിയും നീണ്ടുവളര്‍ന്ന മുടിയുമായാണ് മമ്മൂക്ക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമ ഭീഷ്മപര്‍വം ലുക്ക് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

actor mammootty new look photo viral on social media  വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി  മമ്മൂട്ടി വാര്‍ത്തകള്‍  മമ്മൂട്ടി ഫോട്ടോകള്‍  ഭീഷ്മ പര്‍വം വാര്‍ത്തകള്‍  മമ്മൂട്ടി പുഴു സിനിമ  actor mammootty new look  actor mammootty new look news
വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, ഭീഷ്‌മപര്‍വത്തിന് വേണ്ടിയാണോയെന്ന് ആരാധകര്‍
author img

By

Published : May 28, 2021, 2:38 PM IST

സിനിമ വിശേഷങ്ങള്‍ അല്ലാതെ തന്‍റെ ഫോട്ടോകള്‍ അധികമൊന്നും മമ്മൂട്ടി പങ്കുവെയ്ക്കാറില്ല. എല്ലാവരോടും വീട്ടില്‍ ഇരിക്കുവാനും സുരക്ഷിതമായി തുടരുവാനും ആവശ്യപ്പെട്ടുകൊണ്ട് മെഗാസ്റ്റാര്‍ ഷെയര്‍ ചെയ്‌ത പുതിയ ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. നീല കളര്‍ ഷര്‍ട്ടില്‍ നീളന്‍ താടിയും നീണ്ടുവളര്‍ന്ന മുടിയുമായാണ് മമ്മൂക്ക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമ ഭീഷ്മപര്‍വം ലുക്ക് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇദ്ദേഹത്തിനാണോ നാല് മാസത്തിന് ശേഷം എഴുപത് വയസ് തികയാന്‍ പോകുന്നത് എന്നാണ് ചില ആരാധകര്‍ കമന്‍റായി കുറിച്ചത്.

ടൊവിനോ അടക്കമുള്ള യുവതാരങ്ങള്‍ ഫോട്ടോയ്‌ക്ക് തീപാറുന്ന ഇമോജിയാണ് കമന്‍റായി നല്‍കിയത്. പാര്‍വതി തിരുവോത്ത് മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന പുഴുവാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ മെഗാസ്റ്റാര്‍ അവതരിപ്പിക്കുകയെന്ന് പാര്‍വതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് ഉണ്ട്. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ തന്നെ തന്‍റെ ഭാഗത്തിന്‍റെ ഷൂട്ടിംഗ് അദ്ദേഹം പൂര്‍ത്തിയാക്കും. ഈ വര്‍ഷം പകുതിയോടെ പുഴു ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

Also read: പ്രതിഷേധം വ്യാപകം; വൈരമുത്തുവിന് നല്‍കിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.