ലോക്ക്ഡൗണ്‍ നിരവധി പേരില്‍ നിരാശയും വിഷാദവുമെല്ലാം സൃഷ്ടിക്കാറുണ്ട്. വീടിനുള്ളില്‍ തന്നെ അടച്ചിരിക്കേണ്ടി വരുന്നതും ജോലിക്ക് പോകാന്‍ സാധിക്കാത്തതുമെല്ലാം കാരണങ്ങളാണ്. ഇത്തരത്തില്‍ വിരസത അനുഭവിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും പകരാന്‍ പുത്തന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
ചാക്കോച്ചന്‍ ചലഞ്ച് എന്നാണ് ഈ ഓണ്‍ലൈന്‍ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആരാധകര്‍ക്കായുള്ള പുത്തന്‍ പരിപാടിയെ കുറിച്ച് വിവരിച്ചത്.
ചലഞ്ച് സുഹൃത്തില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ട്
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നത് പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നതെന്നും ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചതായും അദ്ദേഹത്തിന്‍റെ വാക്കുകളിലെ നിരാശയാണ് തന്‍റെ ഈ പോസ്റ്റിന് കാരണമെന്നും നടന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:
'വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായി ഞാന്‍ വരുന്നു. ഇതില്‍ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഉണ്ട്. അതിനാല്‍... നാളെ മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്‍റെ പേജില്‍ വരിക...
ഞാന്‍ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളിലെ നിരാശയാണ് എന്‍റെ ഈ പോസ്റ്റിന് കാരണം. 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്‌തിരുന്ന പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.
Also read: 5ജി വിവാദം : വിശദീകരണവുമായി നടി ജൂഹി ചൗള
കൊവിഡ്-19ന്‍റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും ഇത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം. ഇത് മനസില്‍ വെച്ചുകൊണ്ട്... വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാന്‍ വരുന്നു.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാന്‍ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ.... നമ്മള്‍ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോള്‍ നാളെ കാണാം...'
- " class="align-text-top noRightClick twitterSection" data="">
ചാക്കോച്ചന്‍റെ തീരുമാനത്തെ ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.