കൊവിഡ് മൂന്നാംതരംഗം മുന്നില്‍ക്കണ്ട് രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മഹാമാരിയില്‍ മുങ്ങിപ്പോയ സിനിമ മേഖലയെ തിരികെ കൊണ്ടുവരാന്‍ സിനിമാപ്രവര്‍ത്തകരും പരിശ്രമിക്കുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമ മേഖല വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും ഈ മേഖലയിലെ ദിവസവേതനക്കാരുടെ കാര്യം പരിതാപകരമാണ്. അത്തരക്കാര്‍ക്ക് സഹായമെത്തിക്കുന്ന ഫെഫ്‌കയോട് കൈകോര്‍ക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
Also read: കൊവിഡ് സാന്ത്വന പദ്ധതി : ഫെഫ്‌കയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി ടൊവിനോ തോമസ്
പൃഥ്വിരാജിനും അനൂപ് മേനോനും ടൊവിനോയ്‌ക്കും പുറമെ ഇപ്പോള്‍ ഫെഫ്‌കയുടെ കൊവിഡ് ധനസഹായ പദ്ധതിയിലേക്ക് കുഞ്ചാക്കോ ബോബന്‍ ഒന്നര ലക്ഷം രൂപ നല്‍കി. ഫെഫ്‌ക അംഗം ബി.ഉണ്ണികൃഷ്ണന്‍ കുഞ്ചാക്കോ ബോബന്‍റെ തീരുമാനത്തെ അഭിനന്ദിച്ചു.
ഫെഫ്‌കയുടെ കൈത്താങ്ങ്
ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതർക്ക് ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികള്‍ക്ക് പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടന അംഗത്വം, ജോലി എന്നിവയാണ് ഫെഫ്‌ക നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത്.
- " class="align-text-top noRightClick twitterSection" data="">
ചാക്കോച്ചന്‍ ചലഞ്ച്
രണ്ടാം ലോക്ക്ഡൗണിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ ആളുകളുടെ മാനസികാവസ്ഥയ്‌ക്ക് ഉല്ലാസം നല്‍കുന്നതിനും ആരും വിഷാദ രോഗത്തിലേക്ക് വീണുപോകാതിരിക്കാനും പലതരം ചാലഞ്ചുകളും മറ്റുമായി ആരാധകരുമായി ഒരാഴ്ചയോളം കുഞ്ചാക്കോ ബോബന്‍ ഓണ്‍ലൈനായി സംവദിച്ചിരുന്നു.