ETV Bharat / sitara

മസില്‍മാനായി കാളിദാസ്; ഗംഭീര മേക്കോവറെന്ന് ആരാധകര്‍ - actor kalidas

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് കൊണ്ട് നടന്‍ കാളിദാസ് ജയറാം കൊവിഡ് 19 വരാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പറയുന്നുണ്ട്

actor kalidas new makeover picture  മസില്‍മാനായി കാളിദാസ്; ഗംഭീര മേക്കോവറെന്ന് ആരാധകര്‍  മസില്‍മാനായി കാളിദാസ്  കാളിദാസ് ജയറാം  actor kalidas  actor kalidas new makeover
മസില്‍മാനായി കാളിദാസ്; ഗംഭീര മേക്കോവറെന്ന് ആരാധകര്‍
author img

By

Published : Mar 25, 2020, 11:35 AM IST

ബാലതാരമായി എത്തി സിനിമാപ്രേമികളുടെ മനസ് കീഴടക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയില്‍ തിരിച്ചെത്തി പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്‌ത താരപുത്രനാണ് കാളിദാസ് ജയറാം. 2019ല്‍ പുറത്തിറങ്ങിയ ഹാപ്പി സര്‍ദാറിന് ശേഷം കുറച്ച് മാസങ്ങളായി താരം ചെറിയ ഇടവേളയിലായിരുന്നു. മലയാള സിനിമ മുഴുവനായി കോവിഡ് 19നെ തുടര്‍ന്ന് ഒരു നീണ്ട ഇടവേളയിലേക്ക് പോയ അവസരത്തില്‍ ഗംഭീര മേക്കോവറില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ചെറിയ ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഈ ചെറിയ ഇടവേളകൊണ്ട് വര്‍ക്കൗട്ട് നടത്തി മസില്‍ വരുത്തിയിരിക്കുകയാണ് താരം. മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറില്‍ എത്തിയ താരത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

'എല്ലാവരും വീട്ടില്‍ കഴിയുക. നിങ്ങള്‍ ആരോഗ്യവാന്മാരായിരിക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്തും റിലാക്‌സ് ചെയ്‌തും നിങ്ങള്‍ക്ക് ഈ സമയം നന്നായി ചിലവഴിക്കാം. ആരോഗ്യം സംരക്ഷിക്കാം.' ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് കൊണ്ട് കാളിദാസ് കുറിച്ചു.

ജാക്ക് ആന്‍റ് ജില്‍, ബാക്ക് പാക്കേഴ്‌സ് എന്നിവയാണ് കാളിദാസിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഇത് കൂടാതെ അന്യഭാഷയിലേതുള്‍പ്പെടെയുള്ള ചിത്രങ്ങളിലും താരം അഭിനയിക്കൊനൊരുങ്ങുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.