എറണാകുളം: നവാഗത സംവിധായകൻ സന്തോഷ് രാജന്‍ ഒരുക്കുന്ന റൊമാന്‍റിക് കോമഡി ചിത്രത്തിൽ നായകനാകുന്നത് ജീവ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ജീവയുടെ അച്ഛൻ ആർ.ബി ചൗധരിയുടെ തന്നെ നർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാണം. കശ്മീരാ പരദേശി, പ്രഗ്യാ നഗ്ര എന്നിവരാണ് നായികമാര്‍. ശിവാ മനസിൽ ശക്തി എന്ന സിനിമയ്ക്ക് ശേഷം ജീവ ഹാസ്യകഥാപാത്രത്തിൽ എത്തിയിട്ടില്ല. ഈ സിനിമ കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുകയെന്ന് സംവിധായകൻ സന്തോഷ് രാജൻ പറഞ്ഞു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇടത്തര കുടുംബത്തിലെ ഒരു ചെറുപ്പക്കാരന്‍റെ ജീവിതവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. വി.ടി.വി ഗണേഷ്, ഹാസ്യ താരം ശരവണ കുമാർ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ചെന്നൈയിലെ ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം സിനിമയുടെ അടുത്ത ഘട്ടം കോയമ്പത്തൂരിൽ ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പിച്ചൈക്കാരൻ സിനിമയുടെ സംവിധായകൻ ശശിയുടെ സഹ സംവിധായകനായിരുന്ന ആളാണ് സന്തോഷ് രാജൻ. ഷാൻ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സിദ്ധാർഥ് രാമസ്വാമി നിർവഹിക്കും.
-
Actor @JiivaOfficial will be doing the lead in @SuperGoodFilms_ Production no.91, directed by debut filmmaker #SanthoshRajan a former assistant to director Sasi. The shooting commenced earlier today with a Pooja.@kashmira_9 @PragyaNagra
— Ramesh Bala (@rameshlaus) October 21, 2020 " class="align-text-top noRightClick twitterSection" data="
@SuperGoodFilms_ @DoneChannel1 pic.twitter.com/3fj2xqYNQ7
">Actor @JiivaOfficial will be doing the lead in @SuperGoodFilms_ Production no.91, directed by debut filmmaker #SanthoshRajan a former assistant to director Sasi. The shooting commenced earlier today with a Pooja.@kashmira_9 @PragyaNagra
— Ramesh Bala (@rameshlaus) October 21, 2020
@SuperGoodFilms_ @DoneChannel1 pic.twitter.com/3fj2xqYNQ7Actor @JiivaOfficial will be doing the lead in @SuperGoodFilms_ Production no.91, directed by debut filmmaker #SanthoshRajan a former assistant to director Sasi. The shooting commenced earlier today with a Pooja.@kashmira_9 @PragyaNagra
— Ramesh Bala (@rameshlaus) October 21, 2020
@SuperGoodFilms_ @DoneChannel1 pic.twitter.com/3fj2xqYNQ7