ETV Bharat / sitara

'ചാക്കോച്ചനോ... ജയസൂര്യയോ...?' ജയസൂര്യയുടെ പുത്തന്‍ സെല്‍ഫി കണ്‍ഫ്യൂഷനാക്കി കളഞ്ഞെന്ന് ആരാധകര്‍

author img

By

Published : Mar 7, 2021, 10:51 AM IST

നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്. അതേസമയം ഐഫോണ്‍ പിടിച്ച്‌ നില്‍ക്കുന്നത് കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ കാര്യത്തില്‍ ജയസൂര്യ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്

actor jayasurya new look photo resemblance like actor kunchacko boban  ജയസൂര്യ സെല്‍ഫികള്‍  നടന്‍ ജയസൂര്യ വാര്‍ത്തകള്‍  ജയസൂര്യ സിനിമകള്‍  ജയസൂര്യ കുഞ്ചാക്കോ ബോബന്‍ വാര്‍ത്തകള്‍  jayasurya new look photo resemblance like actor kunchacko boban  jayasurya new look photo resemblance  jayasurya movies
ജയസൂര്യ

സമൂഹ മാധ്യമങ്ങളില്‍ വൈറലായി നടന്‍ ജയസൂര്യയുടെ പുതിയ ഫോട്ടോ. തന്‍റെ ഐഫോണ്‍ പിടിച്ച്‌ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ കുഞ്ചാക്കോ ബോബനെ പോലെ തോന്നുന്ന ചിത്രമാണെന്നാണ് താത്തിന്‍റെ ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌തിരിക്കുന്നത്. അതേസമയം ഐഫോണ്‍ പിടിച്ച്‌ നില്‍ക്കുന്നത് കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ കാര്യത്തില്‍ ജയസൂര്യ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഐഫോണ്‍ പിടിച്ച്‌ നില്‍ക്കുന്ന ജയസൂര്യയുടെ ഫോട്ടോ ചര്‍ച്ചാ വിഷയമായത്. സംഭവത്തെ തുടര്‍ന്ന് മനപ്പൂര്‍വ്വം ജയസൂര്യ ഐഫോണിന്‍റെ ഫോട്ടോ പങ്കുവെച്ചതാണെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം വാദിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.