എറണാകുളം: മുഖ്യധാരാ സിനിമകൾക്ക് പുറമെ സമാന്തര സിനിമകളിലും നവാഗത സംവിധായകരുടെ സിനിമകളിലും അഭിനയിച്ച് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്ന പ്രതിഭയായ നടന്‍ ഇന്ദ്രന്‍സിന്‍റെ പുതിയ ചിത്രം വരുന്നു. വേലുക്കാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സംവിധായകന്‍ അശോക്.ആർ.കലീത്തയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന രക്ഷിതാക്കളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്‍റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. പി.ജെ.പി ക്രിയേഷൻസിന്‍റെ ബാനറിൽ സിബി വർഗീസ് പുല്ലുരുത്തിക്കരി നിർമിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് സത്യൻ എം.എ ആണ്. ഛായാഗ്രാഹണം ഷാജി ജേക്കബ് നിർവഹിക്കുന്നു. ഉമ, സാജു നാവോദയ, നസീര്‍ ശക്രാന്തി, വേണു, ആതിര, ഷെബിന്‍ ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
Rolling from today...
Posted by Indrans on Thursday, 15 October 2020
Rolling from today...
Posted by Indrans on Thursday, 15 October 2020
Rolling from today...
Posted by Indrans on Thursday, 15 October 2020