ETV Bharat / sitara

ദേശീയ അവാര്‍ഡ് വീട്ടുപടിക്കല്‍ കൊണ്ടുകൊടുക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു-ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറല്‍ - actor nedumudi venu birthday

ദേശീയ അവാർഡൊക്കെ നെടുമുടി വേണുവിന്‍റെ വീട്ടുപടിക്കൽ കൊണ്ടുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹരീഷ് പേരടി നെടുമുടി വേണുവിനൊപ്പമുള്ള ഫോട്ടോക്കൊപ്പം കുറിച്ചത്

NEDUMUDI VENU  actor hareesh peradi post about actor nedumudi venu birthday  ഹരീഷ് പേരടിയുടെ പോസ്റ്റ്  actor nedumudi venu birthday  actor hareesh peradi post
ദേശീയ അവാര്‍ഡ് വീട്ടുപടിക്കല്‍ കൊണ്ടുകൊടുക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു-ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറല്‍
author img

By

Published : May 23, 2020, 5:38 PM IST

സ്വഭാവിക അഭിനയത്തിലൂടെ മലയാളികളെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടന്‍ നെടുമുടി വേണു കഴിഞ്ഞ ദിവസമാണ് എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാമേഖലയില്‍ നിന്നടക്കം നിരവധി ആളുകള്‍ അതുല്യപ്രതിഭക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായ കുറിപ്പിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ദേശീയ അവാർഡൊക്കെ നെടുമുടി വേണുവിന്‍റെ വീട്ടുപടിക്കൽ കൊണ്ടുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹരീഷ് പേരടി നെടുമുടി വേണുവിനൊപ്പമുള്ള ഫോട്ടോക്കൊപ്പം കുറിച്ചത്.

'നമ്മുടെ ജൂറികളുടെ നിലവാരം മനസിലാക്കാൻ ഈ മനുഷ്യന്‍റെ അഭിനയ ജീവിതം പരിശോധിച്ചാൽ മതി. ദേശീയ അവാർഡൊക്കെ വീട്ടുപടിക്കൽ കൊണ്ടുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷെ ഞങ്ങൾ അഭിനയ വിദ്യാർഥികളുടെ പാഠപുസ്തകമായി വേണുവേട്ടന്‍റെ ഒരുപാട് പിറന്നാളുകൾ ഒരുപാട് തലമുറകൾ ഇനിയും ആഘോഷിക്കും. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ...' ഹരീഷ് പേരടി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

നാല് പതിറ്റാണ്ടിനുള്ളില്‍ മൂന്ന് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ നെടുമുടി വേണു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി അവാര്‍ഡുകളും നേടി. അഭിനയത്തിലും സംഭാഷണങ്ങളിലും നെടുമുടി പിന്തുടരുന്ന വ്യത്യസ്തതയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് എന്നും കരുത്തേകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.